Skip to main content

പഴഞ്ചൊല്ല് സെറ്റ് 1

പഴഞ്ചൊല്ലുകൾ 

"ഇരുന്നുണ്ണുന്ന നായർക്ക് കിടന്നുവിളമ്പുന്ന അച്ചി."

"അരുമയറ്റ വീട്ടിൽ എരുമയും കുടിയിരിക്കില്ല."

"മിടുക്കനും മിടുക്കനും നോക്കുമ്പോൾ മിടുമിടുക്കൻ മോളില്."

"ഏറും മോറുമൊത്തുവന്നു."

"കിഴക്കൻവെള്ളമിളകിവരുമ്പോൾ ചിറകെട്ടാറുണ്ടോ?"

"അന്നബലമില്ലെങ്കിൽ പ്രാണബലമില്ല."

"അടിതുടച്ചുനോക്കുമ്പോളാനത്തലയോളം."

"ഉരുട്ടിയൂണും പുരട്ടിക്കുളിയും."

"ഓടുന്നതിന്റെ പുറത്ത് ചാടിക്കയറരുത്."

"അന്നത്തിന്റെ തുമ്പത്താണ് കാമത്തിന്റെ വിത്ത്."

"കുപ്പയിൽ കിടന്ന് കൂച്ചുമാടം കിനാവുകാണുക."

"അഴകിരുന്നു കരയും വിധിയിരുന്നു ചിരിക്കും."

"നായ അമ്പലത്തിൽ പോകുന്നതെന്തിന്?"

"കോഴിയിൽ കുറഞ്ഞതെങ്ങനെ അറക്കാനാ?"

"കൊടുത്തത് ചോദിച്ചാലടുത്തത് പക."

"ഒലിച്ച എണ്ണ തുടച്ചപ്പോ ഒഴിച്ച എണ്ണ നിലത്തുപോയി."

"ഊരാൾവക ഉമിപോലെ, തന്റേതു തങ്കംപോലെ."

"ആയുസ്സുണ്ടെങ്കിൽ ആശയുണ്ട്."

"ആശപെരുത്താലരിഷ്ടം പെരുക്കും."

"വിത്തിൽ നിന്ന് വേര്."

"ദീനം കാണാൻപോയാൽ പതിനാറുണ്ടേ പോരൂ."

"അഞ്ചും കറുത്തകരീമ്പൻ (കാളയുടെ ലക്ഷണം)."

"പകയ്ക്കെന്തു വഴി പത്തു പണം കൊടുത്താൽ മതി."

"അമ്മാത്തുനിന്നു പോരികയും ചെയ്തു, ഇല്ലത്തൊട്ടെത്തിയുമില്ല."

"ഉളികളഞ്ഞ ആശാരിയെപ്പോലെ."

"കമ്മാളൻ കണ്ടത് കണ്ണല്ലെങ്കിൽ ചുമ്മാടുകെട്ടി ചുമക്കും."

"കോടിയുടുത്താൽ ദാഹിക്ക്യോ നാത്തൂനേ."

"ദാനംകിട്ടിയ പശുവിന്റെ പല്ലെണ്ണിനോക്കണോ?"

"ഇരുമ്പിനു തരുമ്പുകേട്."

"കൊച്ചിന്റെ കൈകൊണ്ട് കൊള്ളിയുടെ ചൂടറിയുക."

"മീനിൻകുഞ്ഞിനെ നീന്തംപഠിപ്പിക്കണോ?"

"ഉള്ളുകണ്ടോരാരുമില്ല."

"ധനമില്ലാത്ത പുരുഷനും മണമില്ലാത്ത പുഷ്പവും ശരി."

"മൂക്കിന്മേലിരുന്ന് കാത് തുളയ്ക്കുമോ?"

"കിടന്നുറങ്ങണം കിടന്നുറങ്ങരുത്."

"കണ്ടത് കൈലാസം, കാണാനുള്ളത് കാഞ്ചനശൃംഗം."

"മല എലിയെ പെറ്റു."

"ഇണയില്ലാത്തവന്റെ തുണയരുത്."

"നല്ല തെങ്ങിന് നാല്പത് മടല്."

"മാപ്പിള തൊട്ടുതിന്നും മാക്രി കടിച്ചു ചത്തും കേട്ടിട്ടുണ്ടോ."

"ഉണ്ടിരിക്കാത്തോൻ ചെന്നിരിക്കും."

"ചട്ടുവമറിയുമോ കറിയുടെ രസം."

"എന്റെ ആനക്കാര്യത്തിന്റെ എടേലാ തന്റെ ചേനക്കാര്യം."

"എളിയവന് ഏകാദശിയും നോറ്റുകൂട"

"മെത്തമേൽ കിടന്നാൽ വിദ്യയുണ്ടാവില്ല."

"ഉടഞ്ഞ ശംഖ് ഊതാൻ കൊള്ളില്ല."

"പെണ്ണിന് പെൺ തന്നെ സ്ത്രീധനം."

"ഉരിനെല്ലുള്ളവനും ഒരേറു കന്നുള്ളവനും ഒപ്പം തുള്ളിയാലോ."

"ചിറകൊടിഞ്ഞ പക്ഷിയെ പോലെ."

"കുശവൻ കല്ലുകൊണ്ട് കളിക്കരുത്."

"മൂത്രംമുട്ടിച്ചു കൊല്ലാൻ കൊന്നമുറിച്ചു."

"കുറുമ്പരുടെ മുതൽ ഉറുമ്പുകൊണ്ടുപോകും."

"പിറവിച്ചെകിടന് മിണ്ടാൻ കഴിയുമോ?"

"നായ കടലിൽ ചെന്നാലും നക്കിയേ കുടിക്കൂ."

"പ്രേമം വന്നാലും പട വന്നാലും പിന്നൊന്നില്ല."

"മുണ്ടനുലക്കയ്ക്കുണ്ടോ മർമ്മം."

"ബ്രഹ്മഹത്യക്കാരന് ഗോഹത്യക്കാരൻ സാക്ഷി."

"ചോമ്പോത്തിന്റെ കണ്ണുപോലെ."

"കാർത്തിക കഴിഞ്ഞാൽ കുട വേണ്ട."

"തിന്നമദം തൂക്കിയടിക്കും."

"തങ്കം തറയിൽ, തവിടു കലത്തിൽ."

"ഉള്ളതുവിറ്റ് നല്ലത് കൊള്ളുക."

"ആയിരം പഴഞ്ചൊല്ല് ആയുസ്സിനു കേടല്ല."

"ചിരിച്ചാൽ കരയും."

"കഴുതയ്ക്ക് പൊണ്ടാട്ടിയായിട്ട് തൊഴിക്കുന്നെന്ന് പറഞ്ഞാലോ."

"ഉണ്ണാത്തപിള്ളയ്ക്കും ഉരിയരിവേണം."

"തള്ളച്ചൊല്ല് കേൾക്കാ വാവൽ തലകിഴുക്കാംതൂക്ക്."

"നിത്യത്തൊഴിലഭ്യാസം."

"മകത്തിന്റെ മുഖത്തെള്ളെറിഞ്ഞാൽ കുടത്തിന്റെ മുഖത്തെണ്ണ."

"കാണാൻവന്നോൻ കഴുവേറി."

"കന്നില്ലാകൃഷിയുമാകാ കണ്ണില്ലാ പെണ്ണുമാകാ."

"വീട്ടിൽ ചെന്നാൽ മൊർ തരാത്ത ആൾ ആലെക്കൽ നിന്നു പാൽ തരുമൊ"

"നുളയനറിയുമോ രത്നത്തിന്റെ മാഹാത്മ്യം."

"നടയടച്ചു പൂട്ടി താക്കോല് കിണറ്റിലുമെറിഞ്ഞു."

"പശിക്കുന്നവന്റെ അടുക്കളയിൽ പഴഞ്ചോറിരിക്കില്ല."

"ഓടാമ്പലും സാക്ഷയുംകൂടിയെന്തിന്?"

"മുഖം നന്നല്ലാത്തതിന് കണ്ണാടിയുടച്ചിട്ടെന്താ?"

"നല്ല വിശ്വാസമുണ്ട് പണയമിരിക്കട്ടെ."

"അഴകു കുത്തിയാലരിവെളുക്കില്ല."

"പുഞ്ചപ്പാടമെന്ന് പറയുകയും ചെയ്യും, കുന്നിൻപുറമാണുതാനും."

"വന്ദിച്ചില്ലെങ്കിൽ വേണ്ട, നിന്ദിക്കരുത്."

"കൊട്ടിലിൽ കട്ടിലിട്ടാൽ കയ്യനും കേറും."

"ആരായാലും അമ്പട്ടന്റെ മുന്നിൽ തലകുനിക്കണം."

"മുപ്പുലക്കാരനെ കൊണ്ട് ശവം തൊടീക്കരുത്."

"വിഷവൈദ്യം വെറുതെ."

"മോരുകിട്ടാത്തിടത്ത് പാലുകിട്ടുമോ?"

"കുരങ്ങിനെ കോണമുടുപ്പിക്കാൻ ശ്രമിക്കും പോലെ."

"കാഞ്ഞ ഓടെ പൊട്ടുകയുള്ളൂ."

"ചെമ്പരത്തിപ്പൂവിന്റെ ചുവപ്പോ, കാരമുള്ളിന്റെ കൂർപ്പോ?"

"മണലുകൊണ്ടണകെട്ടുക."

"തൊട്ടു കെട്ടു തൊടാതെ കെട്ടു."

"മാനക്കേടിലും നല്ലത് മരണം."

"ക്ഷീണമുള്ളവൻ ചാരും."

"പട്ടുടുത്താലും പത്ത് ദിവസത്തേക്ക്."

"ചിരിക്കുന്നോന്റെ ചോരയ്ക്ക് ചോപ്പേറും."

"പടന്നയിലേക്ക് പൂവിൽക്കാൻ പോവുക."

"കേളിക്ക് പൊന്നോല, കാഴ്ചയ്ക്ക് തെങ്ങോല."

"മരമകളായിട്ടല്ലേ അമ്മായിയമ്മയാകുന്നത്."

"തേച്ചാൽ മൂർച്ച അധികം തേച്ചാലില്ലാതാകും."

"കാക്ക ചേക്കേറിയാൽ മരംകെടുത്തും."

Comments

Popular posts from this blog

വൈലോപ്പിള്ളി ശ്രീധരമേനോന്‍ : കാക്ക

കാക്ക കൂരിരുട്ടിന്‍റെ കിടാത്തി,യെന്നാല്‍ സൂര്യപ്രകാശത്തിനുറ്റ തോഴി, ചീത്തകള്‍ കൊത്തി വലിക്കുകിലു- മേറ്റവും വൃത്തിവെടുപ്പെഴുന്നോള്‍, കാക്ക നീ ഞങ്ങളെ സ്നേഹിക്കിലും കാക്കണം സ്വാതന്ത്ര്യമെന്നറിവോള്‍. പൊന്നുപുലരിയുണര്‍ന്നെണീറ്റു ചെന്നുകിഴക്കു തീ പൂട്ടിടുമ്പോള്‍, കാളുന്ന വാനത്തു നാളികേര- പ്പൂളൊന്നു വാടിക്കിടന്നിടുമ്പോള്‍, മുത്തൊക്കുമത്താഴവറ്റു വാനിന്‍ മുറ്റത്തു ചിന്നിയടിഞ്ഞിടുമ്പോള്‍, കേള്‍ക്കാം പുളിമരക്കൊമ്പില്‍നിന്നും കാക്ക കരഞ്ഞിടും താരനാദം, "ആരാണുറങ്ങുന്ന,തേല്‍ക്കുകെ''ന്നായ് കാരണവത്തി തന്നുക്തിപോലെ! പാടിക്കളിക്കട്ടെ നാലുകെട്ടില്‍ മാടത്ത,തത്ത,കുയില്‍,പിറാക്കള്‍., ഉള്‍പ്രിയമെങ്കിലും, ഗേഹലക്ഷ്മി- ക്കെപ്പോഴും കാക്കയോടെന്നു ഞായം! ഉള്ളിലടുപ്പത്തു മണ്‍കലത്തില്‍ നല്ലരി വെള്ളിയായ് തുള്ളിടുമ്പോള്‍ മേലെ മധുരക്കിഴങ്ങുവള്ളി- പോലേ പുക പടര്‍ന്നേറിടുമ്പോള്‍, അങ്ങാശു കോലായിലമ്മ ചോറിന്‍ ചങ്ങാതിമാരെ ചമച്ചിടുമ്പോള്‍, ആഞ്ഞുതിമിര്‍ക്കുമൊരുണ്ണി,മണ്ണില്‍ ഞാഞ്ഞൂലുമായ് പടവെട്ടിടു...

ബാലാമണി അമ്മ : മാതൃഹൃദയം

"ഉമ്മവയ്ക്കാന്‍ വയ്യിതിനെയുമെന്നാകി- ലമ്മയ്ക്കു കാട്ടിത്തരില്ല ഞാനെന്‍ മുഖം" തന്‍ ചെറുപൂച്ചയെ പുല്‍കിനിന്നിങ്ങനെ കൊഞ്ചിനാള്‍ ചെറ്റുകയര്‍ത്തുകൊണ്ടെന്‍ മകള്‍. സ്വച്ഛതമങ്ങളാമക്കണ്‍ മുനകളി- ലശ്രുക്കള്‍ മിന്നിത്തിളങ്ങീ പൊടുന്നനെ. മന്ദം കുനിഞ്ഞു ഞാന്‍ ചുംബിച്ചു, പൈതലിന്‍ മാറിലിണങ്ങുമാ മല്ലികച്ചെണ്ടിനെ; അസ്വസ്ഥ ഭാവേന ചൂളിസ്സരോമാഞ്ച- മജ്ജന്തുവെന്നെത്തുറിച്ചുനോക്കീ തദാ. ചിത്തോന്മിഷല്‍ സ്നേഹസംസ്പൃഷ്ടമല്ലെങ്കി- ലെത്ര രസോജ്ത്ധിതമാകുന്നു ലാളനം! പാരിലെപ്പാഴ്മണ്‍തരിയെത്തലോടുവാന്‍ ദൂരാല്‍ത്തെളിഞ്ഞു കൈനീട്ടും പുലരൊളി, ചോദിച്ചതെങ്കല്‍പ്പതിയും സ്മിതത്തിനാല്‍ "മാതൃഹൃദയവും പ്രേമദരിദ്രമോ?" വറ്റിക്കഴിഞ്ഞീല കണ്ണുനീ,രെങ്കിലും പെട്ടെന്നു പുഞ്ചിരിക്കൊള്‍കയാമെന്‍ മകള്‍ എന്നന്തരാത്മാവിലൂറുന്ന വാത്സല്യ- വിണ്‍നീരിനാലീയുലകം നനയ്ക്കുവാന്‍ ശാശ്വതകര്‍ഷകന്‍ ശ്രദ്ധയാ നിര്‍മ്മിച്ച നീര്‍ച്ചാലുപോലെ സംശോഭിച്ചിതോമലാള്‍.

വള്ളത്തോള്‍ : എന്റെ ഗുരുനാഥൻ

എന്റെ ഗുരുനാഥൻ ലോകമേ തറവാടു തനിക്കീ ചെടികളും പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍ താരകാമണിമാല ചാര്‍ത്തിയാലതും കൊള്ളാം കാറണിച്ചെളി നീളെപ്പുരണ്ടാലതും കൊള്ളാം; ഇല്ലിഹ സംഗം ലേപമെന്നിവ, സമസ്വച്ഛ- മല്ലയോ വിഹായസ്സവ്വണ്ണമെന്‍ ഗുരുനാഥന്‍ ദുര്‍ജ്ജന്തുവിഹീനമാം ദുര്‍ല്ലഭതീര്‍ത്ഥഹ്രദം കജ്ജലോല്‍ഗമമില്ലാത്തോരു മംഗളദീപം പാമ്പുകള്‍ തീണ്ടീടാത്ത മാണിക്യമഹാനിധി, പാഴ്‌നിഴലുണ്ടാക്കാത്ത പൂനിലാവെന്നാചാര്യന്‍ ശസ്ത്രമെന്നിയേ ധര്‍മ്മസംഗരം നടത്തുന്നോന്‍, പുസ്തകമെന്യേ പുണ്യാദ്ധ്യാപനം പുലര്‍ത്തുന്നോന് ‍ഔഷധമെന്യേ രോഗം ശമിപ്പിപ്പവന്‍, ഹിംസാ- ദോഷമെന്നിയേ യജ്ഞം ചെയ്‌വവനെന്നാചാര്യന്‍ ശാശ്വതമഹിംസയാണമ്മഹാത്മാവിന്‍ വ്രതം ശാന്തിയാണവിടേയ്ക്കു പരദേവത പണ്ടേ ഓതുമാറുണ്ടദ്ദേഹം, 'അഹിംസാമണിച്ചട്ട- യേതുടവാളിന്‍ കൊടും വായ്ത്തല്‌ മടക്കാത്തൂ?' ഭാര്യയെക്കണ്ടെത്തിയ ധര്‍മ്മത്തിന്‍ സല്ലാപങ്ങ- ളാര്യസത്യത്തിന്‍ സദസ്സിങ്കലെസ്സംഗീതങ്ങള്‍ മുക്തിതന്‍ മണിമയക്കാല്‍ത്തളക്കിലുക്കങ്ങള്‍, മുറ്റുമെന്‍ ഗുരുവിന്റെ ശോഭനവചനങ്ങള്‍ പ്രണയത്താലേ ലോകം വെല്ലു...